ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

സേവനങ്ങൾ

നൃത്തം

  വികസനത്തെ പാരകാശിപ്പിക്കുന്നതും ഭാവങ്ങളെ ആശയങ്ങളിലേക്ക് മാറുന്നതിനു വേണ്ടി നടത്തുന്ന താളാത്മകമായ ശാരീരിക ചലനങ്ങളെയാണ് സാധാരണ നൃത്തം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വാദ്യ ഉപകരണങ്ങളുടെയും സം​ഗീതത്തിന്റെയും താളലയങ്ങൾക്കനുസരിച്ച് ആം​ഗികമായ ചലനങ്ങൾ കൊണ്ട പ്രകടമാകുന്നതുമാണ് നൃത്തം. വാക്കുകളും പ്രവൃത്തികളും ചിന്തകളുമെല്ലാം പരിശുന്ധമാക്കപ്പെടുമ്പോഴാണ് നമ്മൾ സംസ്ക്കാര സമ്പന്നരായി മാറുന്നത്. ഏതുകലയിലും അത്തരമൊരു മനഃശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു.
നൃത്തം ചെറുപ്രായത്തിൽ തന്നെ അവരുടെ കഴിവിനെ സ്വയം പ്രകാശിപ്പിക്കുന്നതിന്റെ അടിസ്ഥാന രൂപമാണ്. വളരെ കിഞ്ഞുനാളിലെ പാട്ടുകൾക്കാെത്ത് അടാൻ തുടങ്ങുന്ന ഇവർ മറ്റുള്ളവരുടെ മുൻപിൽ താളത്തിനൊത്ത ചുവടുകൾ വയ്ക്കാൻ ശ്രമിക്കുന്നു.
നൃത്തം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ വികസനത്തെ ശ്രസ നേരത്തെ മനസിലാക്കാൻ കഴിയുന്നു. ശരിയായ നൃത്ത പരിശീലനം ചെറുപ്പത്തിലെ നൽകിയാൽ കായികവും മാനസികവുമായ് ഉറപ്പ് വികസിപ്പിച്ചെടുക്കുവാനും ശരിര ഭാ​ഗങ്ങൾ ആയാസ രഹിത മാക്കിയെടുക്കുവാനും കഴിയുന്നു.
എന്നാൽ കലാകായിക മേ​ഖല വിദ്യാഭ്യാസം പോലെ ജീവിതത്തോടൊപ്പം കൊണ്ടുപോകാൻ പലർക്കും സാധിക്കുന്നില്ല. കാരണം ഇതിനുള്ള അവസരം ലഭിക്കുകയാണെങ്കിൽ സാഹചര്യം തടസ്സമായി മാറുന്നു.